Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TVK Minister

ബാ​ന​റി​ൽ പേ​ര് ര​ണ്ടാ​മ​താ​യി; ക​ള​ക്ട​റോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് മ​ന്ത്രി

ചെ​ന്നൈ: സ​ർ​ക്കാ​ർ പ​രി​പാ​ടി​യു​ടെ ബാ​ന​റി​ൽ പേ​ര് ര​ണ്ടാ​മ​താ​യി​പ്പോ​യെ​ന്ന് ആ​രോ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​റോ​ട് പ​ര​സ്യ​മാ​യി പൊ​ട്ടി​ത്തെ​റി​ച്ച് ടി​വി​കെ മ​ന്ത്രി. വി​രു​ദു​ന​ഗ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് വ​നി​താ​ക്ഷേ​മ മ​ന്ത്രി കെ. ​ജ​ഗ​ദീ​ശ്വ​രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ള​ക്ട​ർ​ക്കും നേ​രെ ക്ഷോ​ഭി​ച്ച​ത്.

വ്യ​വ​സാ​യ മ​ന്ത്രി കീ​ർ​ത്ത​ന​യു​ടെ പേ​ര് ബാ​ന​റി​ൽ ആ​ദ്യ​വും ജ​ഗ​ദീ​ശ്വ​രി​യു​ടെ പേ​ര് ര​ണ്ടാ​മ​തു​മാ​ണ് അ​ച്ച​ടി​ച്ചി​രു​ന്ന​ത്. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള​തി​നാ​ൽ ത​ന്‍റെ പേ​ര് മു​ക​ളി​ൽ വേ​ണ​മെ​ന്ന് ജ​ഗ​ദീ​ശ്വ​രി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്രോ​ട്ടോ​ക്കോ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ബാ​ന​ർ ത​യാ​റാ​ക്കി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞി​ട്ടും മ​ന്ത്രി വ​ഴ​ങ്ങി​യി​ല്ല.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ടി​വി​കെ​യെ പ​രി​ഹ​സി​ച്ച് ഡി​എം​കെ നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. മ​ന്ത്രി​മാ​ർ ത​മ്മി​ൽ ആ​രു​ടെ പേ​ര് മു​ക​ളി​ൽ വ​ര​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ന​ല്ല മ​ത്സ​ര​മാ​ണെ​ന്നാ​ണ് ഡി​എം​കെ നേ​താ​വ് ശ​ര​വ​ണ​ൻ അ​ണ്ണാ​ദു​രൈ പ​രി​ഹ​സി​ച്ച​ത്.

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ സ്വ​ന്തം പേ​രി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി​യാ​ണ് മ​ന്ത്രി​മാ​ർ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലും വ​ൻ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ടി​വി​കെ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ല്ല.

Latest News

Corehub Up